<font face="mangal" size="3px">&#3384;&#3394;&#3349;&#3405;&#3383;&#3405;&#3374;, &#3354;&#3398;&#3377;&#3393;&#3349;&#3391;&#3359;, &#3335;&#3359;&#3364;&#3405;&#3364;&#3376;&#3330; &#3384;&#3330;&#3376;&#3330;&#3373; (&#3342;&#3330;&#3342;&#3384;&#3405;&#3342;&#3330;&#3335;) &#3374;&#3399;&#3350; - ആർബിഐ - Reserve Bank of India

RbiSearchHeader

Press escape key to go back

Past Searches

rbi.page.title.1
rbi.page.title.2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78507669

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ (എംഎസ്എംഇ) മേഖല - വായ്പകളുടെ പുന:സംഘടന.

ആര്‍ബിഐ/2020-21/17
ഡിഒആര്‍.നം.ബിപി.ബിസി/4/21.04.048/2020-21

ഓഗസ്റ്റ് 6, 2020

എല്ലാ കൊമേഴ്‌സ്യല്‍ ബാങ്കുകള്‍ക്കും
(സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍, ലോക്കല്‍ ഏരിയ ബാങ്കുകള്‍, റീജിയണല്‍ റൂറല്‍ ബാങ്കുകള്‍
ഉള്‍പ്പെടെ)
എല്ലാ പ്രൈമറി (അര്‍ബന്‍) കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍/ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍/ ഡിസ്ട്രിക്ട് സെന്‍ട്രല്‍ കോ- ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കും എല്ലാ ഓള്‍ ഇന്ത്യാ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കും എല്ലാ ബാങ്കിങ്- ഇതര ധനകാര്യ കമ്പനികള്‍ക്കും.

പ്രിയപ്പെട്ട സര്‍ / മാഡം,

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ (എംഎസ്എംഇ) മേഖല - വായ്പകളുടെ പുന:സംഘടന.

ഈ വിഷയം സംബന്ധിച്ച് 2020 ഫെബ്രുവരി 11-ാം തീയതി പുറപ്പെടുവിച്ച സര്‍ക്കുലര്‍ ഡിഒആര്‍. നം.ബിപി. ബിസി.34/21.04.048/2019-20 ദയവായി പരിശോധിക്കുക.

2. കോവിഡ് 19 ന്റെ തിക്തഫലങ്ങളെ നേരിടാനായി ജീവനക്ഷമമായ എംഎസ്.എംഇ സംരംഭങ്ങള്‍ക്ക് പിന്‍തുണയേകേണ്ടുന്ന തുടര്‍ച്ചയായ ആവശ്യം പരിഗണിച്ചും, കോവിഡ് 19-ന് അനുബന്ധമായ ഞെരുക്കത്തെ പ്രതിരോധിക്കാനായി മറ്റ് വായ്പകള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്ന ക്ലേശപരിഹാര രൂപരേഖയെ ഈ മാര്‍ഗരേഖകളുമായി കോര്‍ത്തിണക്കാനും വേണ്ടിയും മുന്‍പറഞ്ഞ സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ ഈ പദ്ധതി വിശാലമാക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതിന്‍ പ്രകാരമായി 'സ്റ്റാന്‍ഡേഡ്' ആയി നിലവില്‍ തരംതിരിക്കപ്പെട്ടിരിക്കുന്ന എംഎസ്എംഇ-കളെ ആസ്തി വര്‍ഗ്ഗീകരണത്തില്‍ ഒരു തരം താഴ്ത്തലിന് വിധേയമാക്കാതെ താഴെപ്പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായി പുന:സംഘടിപ്പിക്കാവുന്നതാണ്.

  1. ബാങ്കുകളും എന്‍ബിഎഫ്‌സി-കളും വായ്പക്കാരന് നല്‍കിയിരിക്കുന്ന ഫണ്ട്-ഇതരാധിഷ്ഠിത വായ്പകള്‍ ഉള്‍പ്പെടെയുള്ള മൊത്തം വായ്പ 2020 മാര്‍ച്ച് 1-ന് 25 കോടി രൂപയില്‍ കവിയാന്‍ പാടില്ല.

  2. വായ്പക്കാരന്റെ അക്കൗണ്ട് 2020 മാര്‍ച്ച് 1 ന് 'സ്റ്റാന്‍ഡേഡ്' വിഭാഗത്തില്‍ തുടരുകയായിരുന്നിരിക്കണം

  3. വായ്പക്കാരന്റെ അക്കൗണ്ടിന്റെ പുന:സംഘടന 2021 മാര്‍ച്ച് 31-ഓടെ നടപ്പാക്കിയിരിക്കണം.

  4. പുന: സംഘടന നടപ്പാക്കുന്ന തീയതിയില്‍ വായ്പക്കാരന്റെ സ്ഥാപനം ജിഎസ്ടി - രജിസ്‌ട്രേഡ് ആയിരിക്കണം. എന്നാല്‍ ജിഎസ്ടി രജിസ്‌ട്രേഷനില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്ന എംഎസ്എംഇ-കള്‍ക്ക് ഈ നിബന്ധന ബാധകമായിരിക്കുകയില്ല. ഇത് തീരുമാനിക്കുന്നത് 2020 മാര്‍ച്ച് 1ന് നിലവിലിരുന്ന ഒഴിവാക്കല്‍ പരിധിയുടെ അടിസ്ഥാനത്തിലായിരിക്കും.

  5. സ്റ്റാന്‍ഡേഡ് ആയി തരംതിരിക്കപ്പെട്ട വായ്പക്കാരുടെ ആസ്തി വര്‍ഗീകരണം അതേപടി നിലനിര്‍ത്തേണ്ടതാണ്. എന്നാല്‍ 2020 മാര്‍ച്ച് 2-നും പദ്ധതി നിര്‍വഹണ തീയത്തിക്കുമിടയില്‍ എന്‍.പിഎ വിഭാഗത്തിലേക്ക് വഴുതിപ്പോയ അക്കൗണ്ടുകള്‍ പുന:സംഘടനാ പദ്ധതിയുടെ തീയതിയില്‍ 'സ്റ്റാന്‍ഡേഡ് ആസ്തി' യായി ഉയര്‍ത്തേണ്ടതാണ്. ഈ സര്‍ക്കുലറില്‍ പറയുന്ന വ്യവസ്ഥകള്‍ അനുസരിച്ച് പുന:സംഘടന നടത്തിയാല്‍ മാത്രമേ ആസ്തി വര്‍ഗ്ഗീകരണത്തിന്റെ പ്രയോജനം ലഭ്യമാക്കൂ.

  6. ഇത് വരെയും ചെയ്തിരുന്നത് പോലെ, ഈ മാര്‍ഗരേഖകള്‍ പ്രകാരം പുന:സംഘടിപ്പിക്കപ്പെട്ട അക്കൗണ്ടുകള്‍ക്കായി ബാങ്കുകള്‍, അവ ഇതിനോടകം ചെയ്തിരിക്കുന്ന കരുതിവയ്ക്കലുകള്‍ക്കുമുപരിയായി 5% അധിക കരുതി വയ്ക്കലുകള്‍ തുടര്‍ന്നു വച്ചു കൊണ്ടിരിക്കേണ്ടതാണ്.

3. 2020 ഫെബ്രുവരി 11-ാം തീയതിയിലെ സര്‍ക്കുലറില്‍ പ്രതിപാദിച്ചിരിക്കുന്ന മറ്റ് എല്ലാ നിര്‍ദ്ദേശങ്ങളും ബാധകമായി തുടരുന്നതായിരിക്കും.

താങ്കളുടെ വിശ്വസ്തതയുള്ള

(സൗരവ് സിന്‍ഹ)
ചീഫ് ജനറല്‍ മാനേജര്‍ - ഇന്‍-ചാര്‍ജ്

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക.

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: null

ഈ പേജ് സഹായകരമായിരുന്നോ?